‘സര്‍പാട്ട പരമ്പരൈ’ക്ക് അഭിനന്ദനവുമായി നടന്‍ കാര്‍ത്തി

പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് ‘സര്‍പാട്ട പരമ്പരൈ’. നടന്‍ ആര്യ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പാ രഞ്ജിത്ത് ആണ്. ജൂലൈ 22നാണ് സര്‍പാട്ട പരമ്പരൈ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. നിരവധി പേരാണ് ചിത്രത്തെയും അണിയറ പ്രവര്‍ത്തകരെയും അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തുന്നത്. ഇപ്പോഴിതാ കാര്‍ത്തി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. ചിത്രം പഴയ മദ്രാസിലേക്ക് കൂട്ടികൊണ്ടുപോകുന്നത് പോലെയാണെന്ന് താരം പറഞ്ഞു. ഓരോ കഥാപാത്രവും മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നും കാര്‍ത്തി പറയുന്നു.

‘സര്‍പാട്ട തുടക്കം മുതല്‍ തന്നെ നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുകയും അത്ഭുതത്തോടെ തന്നെ നമ്മളെ പഴയ മദ്രാസിലേക്ക് കൂട്ടികൊണ്ടുപോവുകയും ചെയ്തു. ഓരോ കഥാപാത്രവും മോഹിപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കുന്നു. മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍’, എന്ന് കാര്‍ത്തി കുറിച്ചു. തമിഴ്, തെലുങ്കു എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഏറെക്കാലമായി ഈ ചിത്രത്തിലെ കഥാപാത്രത്തിനായുള്ള ശാരീരിക തയ്യാറെടുപ്പുകളിലായിരുന്നു ആര്യ. കെ 9 സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ് നിര്‍വ്വഹിക്കുന്നത്.

വടക്കന്‍ ചെന്നൈയില്‍ മുന്‍പ് നടന്ന ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് സാര്‍പട്ടാ പരമ്പരൈയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സന്തോഷ് പ്രതാപ്, ഷബീര്‍ കല്ലരക്കല്‍, ജോണ്‍ കൊക്കെന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. പശുപതി, കലയ്യരസന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

 

Top