കങ്കണ റണാവത്തിന് പത്മശ്രീ; സ്ത്രീകള്‍ക്കും, അമ്മമാര്‍ക്കുമായി പുരസ്‌കാരം സമര്‍പ്പിക്കുന്നു

ബോളിവുഡ് നടി കങ്കണ റണാവത്തിന് പത്മശ്രീ ലഭിച്ചു. സ്വപ്നം കാണാന്‍ ധൈര്യം കാണിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും, അമ്മമാര്‍ക്കുമായി ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നു എന്നാണ് കങ്കണ പ്രതികരിച്ചത്. പുരസ്‌കാരത്തിന് തന്നെ അര്‍ഹയാക്കിയ കേന്ദ്ര സര്‍ക്കാരിന് നന്ദി പറഞ്ഞുകൊണ്ടാണ് കങ്കണ സാമൂഹ്യ മാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

കങ്കണയെക്കൂടാതെ സംവിധായകന്‍ കരണ്‍ ജോഹര്‍, മുന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന്‍, സംവിധായിക എക്ത കപൂര്‍, ഗായകന്‍ അദ്‌നാന്‍ സമി തുടങ്ങിയവര്‍ക്കും രാജ്യം പത്മശ്രി നല്‍കി ആദരിച്ചു. 116 പേര്‍ക്കാണ് പത്മശ്രീ ലഭിച്ചത്.

Top