ഞങ്ങളുടെ സഖാവിന് ഞങ്ങളുടെ ഹൃദയംഗമമായ ജന്മദിനാശംസകള്‍: കമല്‍ഹാസന്‍

ന്ന് 75-ാം ജന്മദിനമാഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് നിരവധിപേരാണ് ആശംസയുമായി എത്തിയത്. ഇപ്പോഴിതാ ആശംസയുമായി എത്തിയിരിക്കുകയാണ് ഉലകനായകന്‍ കമല്‍ഹാസന്‍.

കോവിഡ് 19 എന്ന മഹാമാരിയുടെ കടന്നാക്രമണത്തിനിടയിലും തമിഴ്‌നാടും കേരളവും തമ്മിലെ അതിരുകള്‍ അടച്ചിടാതെ തുറന്നു തന്നെ വച്ചുവെന്നും അങ്ങനെ ആ സാഹോദര്യം അദ്ദേഹം കാത്തുസൂക്ഷിച്ചുവെന്നും ഞങ്ങളുടെ സഖാവിന് ഞങ്ങളുടെ ഹൃദയംഗമമായ ജന്മദിനാശംസകളെന്നും കമല്‍ കുറിച്ചു.

അതേസമയം, കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകളെന്ന് നടന്‍ മോഹന്‍ലാലും ഫെയ്സ്ബുക്കില്‍ കുറിച്ചു. സംവിധായകരായ അരുണ്‍ ഗോപി, ആഷിക് അബു തുടങ്ങിയവരും മുഖ്യമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു.

Top