സിപിഐഎം നേതാവ് എന്‍ ശങ്കരയ്യയുടെ നിര്യാണത്തില്‍ അനുശോചിച്ച് നടന്‍ കമല്‍ ഹാസന്‍

ചെന്നൈ:മുതിര്‍ന്ന സിപിഐഎം നേതാവ് എന്‍ ശങ്കരയ്യയുടെ നിര്യാണത്തില്‍ അനുശോചിച്ച് നടന്‍ കമല്‍ ഹാസന്‍. ജീവിതത്തിന്റെ ഓരോ നിമിഷവും നിസ്വാര്‍ത്ഥമായി ജീവിച്ച സഖാവാണ് എന്‍ ശങ്കരയ്യ എന്ന് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച പോസ്റ്റില്‍ കമല്‍ ഹാസന്‍ കുറിച്ചു.

ജീവിതം മുഴുവന്‍ പാവപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനായി ചെലവഴിച്ച എന്‍ ശങ്കരയ്യ ഉയര്‍ത്തിപ്പിടിച്ച ആശയത്ത നാം ഹൃദയത്തോട് ചേര്‍ത്തു പിടിക്കണമെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. സിപിഐഎം സ്ഥാപക നേതാക്കളില്‍ ഒരാളാണ് എന്‍ ശങ്കരയ്യ. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിക്കെ ബുധനാഴ്ച രാവിലെയാണ് അന്ത്യം. പനിയും ശ്വാസതടസ്സവുംമൂലം തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

1967, 1977, 1980 വര്‍ഷങ്ങളില്‍ തമിഴ്‌നാട് നിയമസഭാംഗമായിരുന്ന ശങ്കരയ്യ 1995 മുതല്‍ 2002 വരെ സിപിഎം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായിരുന്നു.

Top