വര്‍ഷങ്ങള്‍ക്കുശേഷം ഒരേ സ്റ്റുഡിയോയില്‍ ചിത്രീകരണവുമായി ഉലകനായകന്‍ കമല്‍ഹാസനും സൂപ്പര്‍സ്റ്റാര്‍ രജിനികാന്തും

ര്‍ഷങ്ങള്‍ക്കുശേഷം ഒരേ സ്റ്റുഡിയോയില്‍ ചിത്രീകരണവുമായി ഉലകനായകന്‍ കമല്‍ഹാസനും സൂപ്പര്‍സ്റ്റാര്‍ രജിനികാന്തും. കമല്‍ഹാസന്‍ നായകനാവുന്ന ഇന്ത്യന്‍ 2 വും രജിനികാന്ത് നായകനാവുന്ന തലൈവര്‍ 170 എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ ചിത്രീകരണവുമാണ് നടക്കുന്നത്. 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരേ സ്റ്റുഡിയോയില്‍ ഇരുതാരങ്ങളുടെയും സിനിമകളുടെ ചിത്രീകരണം ഒരേസമയം നടക്കുന്നത്.

അനിരുദ്ധ് രവിചന്ദ്രനാണ് രണ്ട് ചിത്രങ്ങളുടെയും സംഗീതസംവിധാനം എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യന്‍ 2 വിന്റെ ചിത്രീകരണം തൊട്ടടുത്ത് നടക്കുന്നുണ്ടെന്നറിഞ്ഞ രജിനികാന്ത് കമലിനെ കാണുന്നതിന് ഷൂട്ടിങ് സൈറ്റില്‍ വരുന്നുണ്ടെന്ന് അണിയറ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.എന്നാല്‍ വിവരമറിഞ്ഞ കമല്‍ഹാസന്‍ രജിനിയുടെ ഷൂട്ടിങ് സെറ്റിലേക്ക് നേരിട്ട് എത്തുകയായിരുന്നു. 21 വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘ബാബ’, ‘പഞ്ചതന്ത്രം’ എന്നീ ചിത്രങ്ങളുടെ ചിത്രീകരണമായിരുന്നു ഒരേസ്റ്റുഡിയോയില്‍ നടന്നത്.

ചിത്രീകരണത്തിനിടെ കണ്ടുമുട്ടിയ ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 വിന്റെ ചിത്രീകരണത്തിനായിട്ടാണ് കമല്‍ സ്റ്റുഡിയോയില്‍ എത്തിയത്. ലൈക പ്രൊഡക്ഷന്‍സിന്റെയും റെഡ് ജയന്റിന്റെയും ബാനറുകളില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ്, എസ് ജെ സൂര്യ, ബോബി സിംഹ, തുടങ്ങിയവര്‍ പ്രധാന

Top