കങ്കണയില്‍ നിന്നും രക്ഷ നേടാന്‍ മറ്റൊരു വാക്‌സിന്‍ കൂടിയേ തീരൂ: നടന്‍ ജുനൈദ്

ങ്കണ റണൗട്ടിനെ പരിഹസിച്ച് ബോളിവുഡ് താരം ജുനൈദ് ഷെയ്ഖ്. കങ്കണയില്‍ നിന്നും അവരുടെ പ്രസംഗങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ മറ്റൊരു വാക്‌സിന്‍ കൂടി കണ്ടുപിടിക്കേണ്ടിയിരിക്കുന്നുവെന്ന് ജുനൈദ് കുറിച്ചു.

ബംഗാളില്‍ കലാപാഹ്വാനം നടത്തിയ ട്വീറ്റിനെത്തുടര്‍ന്ന് നടിയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത വാര്‍ത്തയില്‍ പ്രതികരിക്കുകയായിരുന്നു ജുനൈദ്.

ലൈല ഓ ലൈല, സലാം കാശ്മീര്‍ എന്നീ മലയാള ചിത്രങ്ങളിലൂടെ പരിചിതനാണ് ജുനൈദ്. കങ്കണയുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കെതിരെ ഇതിനു മുമ്പും ജുനൈദ് രംഗത്തുവന്നിട്ടുണ്ട്.

 

Top