നടൻ ജോയ് മാത്യുവിന്റെ അമ്മ അന്തരിച്ചു

കോഴിക്കോട് : നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ അമ്മ എസ്തേര്‍ മാത്യു(91) അന്തരിച്ചു. സിവില്‍സ്റ്റേഷനടുത്തുള്ള മധുരവനം മാതൃബന്ധു വിദ്യാശാലയിലെ അധ്യാപികയായിരുന്നു. കോഴിക്കോട്ട് ഇന്ത്യാ ടയേഴ്സ് ഉടമ പരേതനായ പുലിക്കോട്ടില്‍ മാത്യുവിന്റെ ഭാര്യയും ചാലിശേരി പുത്തൂര്‍ മാരാമത്ത് കുടുംബാംഗവുമാണ്.

സംസ്‌കാരം ഞായറാഴ്ച ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് കോഴിക്കോട് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ നടക്കും.

എമി മാത്യു (റിട്ട. പ്രൊഫസര്‍, മടപ്പള്ളി കോളജ്), സ്വീറ്റി മാത്യു (ലൈബ്രേറിയന്‍ എന്‍.ഐ.ടി ,കോഴിക്കോട്), ജോണ്‍സ് മാത്യു (ശില്‍പി, ചിത്രകാരന്‍), കുര്യന്‍സ് മാത്യു (വൈകോണ്‍ എക്സ്പോട്സ്) എന്നിവരാണ് മറ്റ് മക്കള്‍.

Top