കോവിഡ്; നടന്‍ ജോക്കര്‍ തുളസി അന്തരിച്ചു

ചെന്നൈ: തമിഴ് നടന്‍ ജോക്കര്‍ തുളസി (80) കോവിഡ് 19 ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഞായറാഴ്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും തിങ്കളാഴ്ച പുലര്‍ച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു.

1976 ല്‍ പുറത്തിറങ്ങിയ ഉന്‍ഗളില്‍ ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് ജോക്കര്‍ തുളസി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തമിഴാച്ചി, വാണിറാണി, ഇലൈന്‍ഗര്‍ അനി, ഉടന്‍ പിരപ്പ്, സിന്ധുബാദ്, നീല കുയില്‍ (തമിഴ്), കട്ട പഞ്ചായത്ത്, പുരുഷന്‍ പൊണ്ടാട്ടി, രക്ഷക തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. കൂടാതെ ഒട്ടനവധി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചു.

 

Top