ജയസൂര്യ, പ്രജേഷ് സെന്‍ കൂട്ടുകെട്ട് : ‘വെള്ളം’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

യസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന വെള്ളം എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ക്യാപ്റ്റന്‍ എന്ന സിനിമയ്ക്ക് ശേഷം ജയസൂര്യ,പ്രജേഷ് സെന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് വെള്ളം.

സംയുക്ത മേനോന്‍ ആണ് സിനിമയിലെ നായിക. സിദ്ധിഖ്, ബൈജു, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, നിര്‍മല്‍ പാലാഴി, ശ്രീലക്ഷ്മി, സ്‌നേഹ പാലേരി, ജോണി ആന്റണി, സിനില്‍ സൈന്നുദീന്‍ എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മനു പി.നായരും ജോണ്‍ കുടിയാന്മലയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

Caption എന്ന ചിത്രത്തിനുശേഷം സംവിധായകന്‍ പ്രജേഷ്‌സെന്നിനൊപ്പം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘വെള്ളം ദ എസന്‍ഷ്യല്‍ ഡ്രിങ്ക് ‘ … ഞാന്‍ ഇതുവരെ ചെയ്തതില്‍വെച്ച് ഏറ്റവും ചലഞ്ചിംഗ് ആയ കഥാപാത്രമാണ് വെള്ളത്തിലെ നായകന്‍…നമുക്കിടയില്‍ ജീവിക്കുന്ന ഒരു മനുഷ്യന്റെ വ്യത്യസ്തമായ ഭൂതകാലം അതാണ് ഈ വെള്ളം …
‘ ഒരു കാര്യം ഉറപ്പ് തരാന്‍ കഴിയും നമ്മുടെ കുടുംബത്തില്‍,അല്ലെങ്കില്‍ കൂട്ടുകാരില്‍ ,അതുമല്ലെങ്കില്‍ നമ്മുടെ പരിചയത്തില്‍ ഇയാളുടെ സ്വഭാവം ഉള്ള ഒരാള്‍ കാണും തീര്‍ച്ച’
എന്ന കുറിപ്പോടെ ജയസൂര്യ പോസ്റ്റര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലിട്ടു.

Top