‘മാളികപ്പുറം’ ചൈതന്യം നിറഞ്ഞ സിനിമയെന്ന് ജയസൂര്യ

ഴിഞ്ഞ വർഷം ഡിസംബറിൽ പുറത്തിറങ്ങി പുതുവർഷത്തിലും കേരളക്കരയിൽ ചർച്ചയായി കൊണ്ടിരിക്കുന്ന ചിത്രമാണ് ‘മാളികപ്പുറം’. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ, വേറിട്ട രൂപത്തിലും ഭാവത്തിലും ഉണ്ണി മുകുന്ദൻ നിറഞ്ഞാടിയപ്പോൾ അത് പ്രേക്ഷകരെ തിയറ്ററുകളിൽ പിടിച്ചിരുത്തി. കണ്ണുകളെ ഈറനണിയിച്ചു. സോഷ്യൽ മീഡിയ നിറയെ മാളികപ്പുറം വിശേഷങ്ങളാണ്. ബോക്സ് ഓഫീസിലും മികച്ച പ്രതികരണം നേടുന്ന ചിത്രത്തെ പ്രശംസിച്ച് കൊണ്ട് സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് രം​ഗത്ത് എത്തുന്നത്. ഈ അവസരത്തിൽ മാളികപ്പുറത്തെ കുറിച്ച് നടൻ ജയസൂര്യ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

ചൈതന്യം നിറഞ്ഞ ചിത്രമാണ് മാളികപ്പുറം എന്ന് ജയസൂര്യ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു. വിഷ്ണു ശശിശങ്കറിനെയും തിരക്കഥാകൃത്ത് അഭിലാഷിനെയും നടൻ അഭിനന്ദിക്കുന്നു. ഉണ്ണി മുകുന്ദന്റെ സിനിമായാത്രയിൽ ഒരിക്കലും മറക്കാനാവാത്ത മികച്ച കഥാപാത്രമാണിതെന്നും ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാലതാരമായി ദേവനന്ദയെ തോന്നിയെന്നും ജയസൂര്യ കുറിക്കുന്നു.

ജയസൂര്യയുടെ വാക്കുകൾ ഇങ്ങനെ

ചൈതന്യം നിറഞ്ഞ ചിത്രം ” മാളികപ്പുറം”.
ഒരു പുതിയ സംവിധായകൻ കൂടി വരവ് അറിയിച്ചിരിക്കുന്നു “വിഷ്ണു ശശിശങ്കർ”. അഭിലാഷ് എന്ന തിരക്കഥാകൃത്തിന്റെ അതിമനോഹരമായ എഴുത്ത്. ഉണ്ണിയുടെ സിനിമായാത്രയിൽ ഒരിക്കലും മറക്കാനാവാത്ത മികച്ച കഥാപാത്രം . (സുന്ദര മണിയായിരിക്കണു നീ ….) ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാലതാരമായി തോന്നി മാളികപ്പുറമായി ജീവിച്ച ദേവനന്ദ എന്ന മോൾടെ പ്രകടനം കണ്ടപ്പോൾ .കൂട്ടുകാരൻ ശ്രീപഥും കലക്കിയിട്ടുണ്ട്. സൈജു, പിഷാരടി, ശ്രീജിത്ത്, മനോജേട്ടൻ ,രവിചേട്ടൻ അങ്ങനെ ഇതിൽ അഭിനയിച്ച എല്ലാവരും തന്നെ അവരുടെ കഥാപാത്രങ്ങളോട് 100 % നീതി പുലർത്തിയിട്ടുണ്ട്. അതുപോലെ പിന്നണി പ്രവർത്തകർക്കും ആശംസകൾ. പുതിയ സംവിധായകനെ വിശ്വസിച്ച് കൂടെ നിന്ന ആന്റോ ചേട്ടനും, വേണു ചേട്ടനും അഭിനന്ദനങ്ങൾ.

Top