പഴയ കാമുകി ഷാജി പാപ്പന്റെ മേരി എന്ന കഥാപാത്രത്തെപ്പോലെ ഇങ്ങനെ നടന്നു വരുന്നു

ജീവിതത്തില്‍ തേപ്പ് കിട്ടാത്തവര്‍ ചുരുക്കമായിരിക്കും. അത് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കിട്ടാറുണ്ട്. അത്തരത്തില്‍ തേപ്പ് കിട്ടിയ കാമുകിയ്ക്ക് ‘ആട്’ എന്ന ചിത്രത്തിലെ ഷാജി പാപ്പന്‍ സ്‌റ്റൈലില്‍ പകരം വീട്ടിയ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ ജയസൂര്യ.

‘ഡിഗ്രിക്ക് പഠിച്ച് കൊണ്ടിരുന്ന സമയത്ത് പ്രണയമുണ്ടായിരുന്നു. എനിക്കാണെങ്കില്‍ വീട്ടില്‍ വലിയ സാമ്പത്തികമൊന്നുമില്ല. അവളുടെയാണെങ്കില്‍ സമ്പന്ന കുടുംബം. ചെറിയൊരു തേപ്പിന്റെ പണി എനിക്കും കിട്ടി. പിന്നെ ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ സിനിമാ നടനൊക്കെയായി, വണ്ടികളൊക്കെയെടുത്തു.

ആദ്യമായൊരു ബി.എം.ഡബ്ല്യൂ എടുത്ത് അമ്പലത്തില്‍ പോകുമ്പോള്‍ ഷാജി പാപ്പന്റെ മേരി എന്ന കഥാപാത്രത്തെപ്പോലെ ഇങ്ങനെ നടന്നു വരുന്നു. എന്നെയും കണ്ടു. എന്റെ ഉള്ളില്‍ ചെറിയൊരു അഹങ്കാരമാണോ പക വീട്ടലാണോയെന്നറിയില്ല, ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങി അവളുടെയടുത്ത് ചെന്ന് മുഖത്ത് നോക്കി പറഞ്ഞു, എന്റെ ലെഫ്റ്റ് സൈഡിലിരിക്കേണ്ടവളായിരുന്നില്ലേടി നീ എന്നും ജയസൂര്യ പറഞ്ഞു. താന്‍ ചെന്നയുടന്‍ ഭാര്യയോട് ഇക്കാര്യം പറഞ്ഞുവെന്നും തന്റെ എല്ലാ രഹസ്യങ്ങളുമറിയുന്നയാളാണ് സരിതയെന്നും അദ്ദേഹം പറഞ്ഞു.

Top