സിനിമകളുടെ വിധി നമ്മുടെ കയ്യിൽ അല്ല , പ്രേക്ഷകന് ഇഷ്ടപ്പെടണം ; ജയറാം

Panchavarnathatha

ലയാള സിനിമയിലെ കുടുംബപ്രേക്ഷകരുടെ നായകനാണ് ജയറാം. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവർണതത്ത എന്ന ചിത്രത്തില്‍ ഗംഭീരമേക്കോവറുമായാണ് ജയറാം എത്തുന്നത്.

സിനിമയിലെ വിജയ പരാജയങ്ങളെകുറിച്ച് തുറന്ന് പറയുകയാണ് ജയറാം. പ്രേക്ഷകന്റെ കാഴ്ചപ്പാട് എന്തെന്ന് നമ്മുക്ക് അറിയാൻ കഴിയില്ലെന്നും,നല്ല സിനിമകൾ തിരഞ്ഞെടുത്താണ് ചെയ്യുന്നതെന്നും ജയറാം പറയുന്നു.

ചിത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അതീവശ്രദ്ധചെലുത്തുന്ന ആളാണ് ഞാന്‍. എന്നാല്‍ സിനിമകളുടെ വിധി നമ്മുടെ കയ്യില്‍ അല്ല. പകരം പ്രേക്ഷകന് ഇഷ്ടപ്പെടണം. പിന്നെ കുറച്ച് ഭാഗ്യവും ആവശ്യമാണ്. എന്റെ എല്ലാ സിനിമകള്‍ക്ക് വേണ്ടിയും ഞാന്‍ ഒരുപാട് കഷ്ടപ്പെടാറുണ്ട് താരം പറയുന്നു.

Top