ഇതിഹാസ നായകൻ ജയന് പുനർജ്ജന്മം ;അങ്ങാടി വീണ്ടും പ്രേക്ഷകരിലേക്ക്

ലയാളത്തിന്റെ അനശ്വര നടൻ ജയനെ നായകനാക്കി ഐവി ശശി ഒരുക്കിയ ചിത്രമാണ് അങ്ങാടി. 1980 ൽ പുറത്തിറങ്ങിയ അങ്ങാടി ഇപ്പോഴിതാ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. എസ് ക്യൂബ് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ നവംബർ 16 മുതൽ ചിത്രം പ്രേക്ഷകന് ലഭ്യമാകും. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയ്‌ലറും എസ് ക്യൂബ് ഫിലിംസ് പുറത്ത് വിട്ടിട്ടുണ്ട്.

“അങ്ങാടി. കാലത്തിന്റെ കരങ്ങൾക്ക് മങ്ങലേല്പിക്കാൻ കഴിയാത്ത ദൃശ്യ കലാവിസ്മയം. നാലു പതിറ്റാണ്ടുകൾക്കു മുമ്പ് കാലയവനികക്കുള്ളിൽ മറഞ്ഞ ‘ജയൻ’ എന്ന അതുല്യ പ്രതിഭയുടെ അഭിനയപാടവത്തിന്റെ സാക്ഷ്യപത്രം. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി വി ഗംഗാധരൻ നിർമ്മിച്ച അങ്ങാടി ‘എസ് ക്യുബ് ഫിലിംസ്’ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുന്നിൽ പുനരാവിഷ്ക്കരിക്കുന്നു, നവംബർ 16 മുതൽ..” എന്നുള്ള ഒരു കുറിപ്പും എസ് ക്യൂബ് ഫിലിംസ് പങ്കുവച്ചിട്ടുണ്ട്.

അങ്ങാടിയുടെ തിരക്കഥ ഒരുക്കിയത് ടി.ദാമോദരനാണ്. അങ്ങാടിയിൽ സീമയും സുകുമാരനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ​ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി.​ഗം​ഗാധരനാണ് ചിത്രം നിർമ്മിച്ചത്.

Top