ഏവര്‍ക്കും ആകാംക്ഷ ഒരുക്കി ജയം രവി; ‘ഭൂമി’യുടെ ടീസര്‍ കാണാം

മിഴ് താരം ജയം രവി അഭിനയിക്കുന്ന പുതിയ ചിത്രമാണ് ‘ഭൂമി’. ജയം രവിയും ലക്ഷ്മണും ഒന്നിച്ചെത്തുന്ന ചിത്രത്തില്‍ നിധി അഗര്‍വാള്‍ ആണ് നായികയാവുക. ചിത്രത്തിന്റെ ടീസറാണിപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

റോണിത് റോയ്, രാധാരവി, ശരണ്യ പൊന്‍വണ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ എത്തുന്ന മറ്റ് താരങ്ങള്‍.

മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍, ജനഗണമന എന്നിവയാണ് ജയം രവിയുടെ പുതിയ ചിത്രങ്ങള്‍. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഡി. ഇമ്മനാണ്. മെയ് ഒന്നിന് ചിത്രം തിയേറ്ററില്‍ എത്തുന്നതാണ്.

Top