നരേന്‍ ചിത്രം ആത്മയുടെ ടൈറ്റില്‍ പോസ്റ്റര്‍ നടന്‍ ജയം രവി തന്റെ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു

രേന്‍ നായകനാകുന്ന ആത്മ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നടന്‍ ജയം രവി തന്റെ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. ഓട്ടിസം ബാധിച്ച ഒരു ചെറുപ്പക്കാരന്‍ പുതുതായി താമസിക്കാന്‍ എത്തിയ വീട്ടിലെ തന്റെ മുറിയില്‍നിന്നു വ്യത്യസ്തമായ ഒരു സ്ത്രീശബ്ദം കേള്‍ക്കാന്‍ തുടങ്ങുന്നതിനെ ചുറ്റിപ്പറ്റിയാണ് ‘ആത്മ’. സുഗീതാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യു.എ.ഇയിലെ കദ്രിസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ നജീബ് കദ്രിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സംവിധായകന്‍ സുശീന്ദ്രനാണ് തമിഴ്നാട്ടില്‍ ചിത്രം റിലീസ് ചെയ്യുന്നത്. രാകേഷ് എന്‍. ശങ്കര്‍ കഥയും തിരക്കഥയും കൈകാര്യം ചെയ്യുന്നു.

ദില്ലുക്കു ദുഡ്ഡു 2 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മലയാളിയായ ശ്രദ്ധ ശിവദാസാണ് ഈ ചിത്രത്തിലെ നായിക. ബാല ശരവണന്‍, കാളി വെങ്കട്ട്, കനിക, വിജയ് ജോണി തുടങ്ങി നിരവധി പ്രമുഖ താരങ്ങളും താരനിരയില്‍ ഉള്‍പ്പെടുന്നു. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ഫിലിപ്പിനോ താരങ്ങളായ ഷെറിസ് ഷീന്‍ അഗദും ക്രിസ്റ്റീന്‍ പെന്റിസിക്കോയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ്. ദുബായിലാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ണമായി നടന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ് : എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ : ബദറുദ്ധീന്‍ പാണക്കാട്, കഥ, തിരക്കഥ : രാകേഷ് എന്‍ ശങ്കര്‍, ഡി ഓ പി : വിവേക് മേനോന്‍, മ്യൂസിക് ഡയറക്ടര്‍ : മാങ്ങല്‍ സുവര്‍ണന്‍, ശശ്വത് സുനില്‍ കുമാര്‍, സൗണ്ട് എഞ്ചിനീയര്‍ : ഫസല്‍ എ ബക്കര്‍, കളറിസ്റ്റ് : ലിജു പ്രഭാകര്‍, കോസ്റ്റിയൂം ഡിസൈനര്‍ : സരിതാ സുഗീത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഹാരിസ് ദേശം, മേക്കപ്പ് : അമല്‍, സൗണ്ട് ഡിസൈന്‍ : ഷിജിന്‍ മെല്‍വിന്‍ മാന്‍ഹാത്തോണ്‍, അഭിഷേക് നായര്‍. ആത്മ ചിത്രത്തിന്റെ ഷൂട്ടിംഗ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്.

 

View this post on Instagram

 

A post shared by Narain Ram (@narainraam)

Top