തമിഴ് ഹൊറര്‍ ചിത്രം ബിയയിൽ ശ്രദ്ധേയമായി മലയാള താരവും

സംവിധായകന്‍ രാജ് ഗോകുല്‍ ദാസ് ഒരുക്കിയ തമിഴ് ഹൊറര്‍ മൂവി ‘ബിയ’യിൽ മലയാള താരം ജനക് മനയം ചെയ്ത വില്ലന്‍ കഥാപാത്രം ശ്രദ്ധേയമാവുകയാണ്. കഴിഞ്ഞ ദിവസം തമിഴ് നാട്ടില്‍ റിലീസായ ഈ ചിത്രം ജനക് മനയത്തിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ്. പ്രണയം പ്രമേയമായ ഈ ഹൊറര്‍ ചിത്രത്തിലെ ക്കോ കഥാപാത്രമായ ഡേവിഡിനെയാണ് ജനക് വെള്ളിത്തിരയിലെത്തിച്ചത്. തമിഴ് സിനിമയിലെ പരമ്പരാഗത വില്ലന്‍ കഥാപാത്ര പരമ്പരകളെ കീഴ്മേല്‍ മറിക്കുന്നതാണ് ജനക് മനയത്തിന്‍റെ ‘ഡേവിഡ്’ എന്ന കഥാപാത്രമെന്നാണ് സോഷ്യൽമീഡിയയിലെ സംസാരം.

പ്രേതങ്ങളെ തേടി നടക്കുകയും മനുഷ്യനെ അതിദാരുണമായി കൊലപ്പെടുത്തുകയും ചെയ്യുന്നതാണ് ഡേവിഡിന്‍റെ സ്വഭാവം. വളരെ തീവ്രവും പൈശാചികവുമായ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തിലുണ്ട്. പ്രതിനായകവേഷം മികച്ച രീതിയില്‍ കൈകാര്യം ചെയ്തതോടെ മലയാളത്തിലും തമിഴില്‍ നിന്നുമായി ഒട്ടേറെ വേഷങ്ങളാണ് ഇപ്പോള്‍ ജനകിനെ തേടിയെത്തുന്നത്. അമേരിക്ക, ലണ്ടന്‍ തുടങ്ങിയ വിദേശ രാഷ്ട്രങ്ങളിലെ തിയേറ്റര്‍ ആര്‍ട്ടിസ്റ്റാണ് ജനക് മനയത്ത്. ഗായകനും, ഡാന്‍സറും തിരക്കഥാകൃത്തും കൂടിയാണ് ജനക് മനയത്ത്.

Top