നടന്‍ ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയാവുന്നു; വാര്‍ത്ത പുറത്ത് വിട്ട് താരം

ലയാള സിനിമയിലെ പ്രിയതാരപുത്രി വിവാഹിതയാവാന്‍ പോവുന്നു. നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ ആണ് ഉടനെ വിവാഹിതയാവുന്നത്. സമൂഹമാധ്യമത്തിലൂടെ താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്റെ ഹൃദയം നിനക്ക് ആശ്രയയവും എന്റെ കൈ നിനക്ക് വീടുമായിരിക്കും’ എന്നും പറഞ്ഞ് ഭാവി വരന്റെ കൈ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് ശ്രീലക്ഷ്മി പങ്കുവെച്ചിരിക്കുന്നത്. വൈകാതെ തന്നെ ഞാന്‍ മിസിസ് ആവുമെന്നും നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഉണ്ടായിരിക്കണമെന്നും നടി പറയുന്നു.

ഇത് ഔദ്യോഗികമായ വെളിപ്പെടുത്തലാണെന്നും താരം വ്യക്തമാക്കി. നടിയും അവതാരകയുമായി രംഗത്ത് എത്തിയതാണെങ്കിലും ബിഗ് ബോസിലൂടെയാണ് ശ്രീലക്ഷമി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഇനി ശ്രീലക്ഷ്മിയുടെ വിവാഹം എന്നാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

https://www.instagram.com/p/B4y9EhhJhmS/?utm_source=ig_web_copy_link

Top