ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി നടൻ ഹേമന്ത് മേനോൻ

സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ അപമാനിച്ച വ്യക്തിയെ മർദിച്ച സംഭവവത്തിൽ ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് നടൻ ഹേമന്ത് മേനോൻ. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം പിന്തുണ അറിയിച്ചത്. പ്രതികരണ ശേഷിയുള്ള സമൂഹമാണ് നമുക്ക് വേണ്ടതെന്നും, കുറ്റം കണ്ടാൽ എതിർക്കുക തന്നെ വേണം എന്ന് താരം കുറിപ്പിൽ ചേർത്തു. വിഷയത്തില്‍ ഭാഗ്യലക്ഷ്മിയെ വിമര്‍ശിക്കുന്നവരോട് തനിക്കൊന്നും പറയാനില്ലെന്നും ഒരുത്തനും ചെയ്യാന്‍ ധൈര്യപ്പെടാത്ത ശിക്ഷ ഇല്ലാത്ത പക്ഷം നീതി ലഭിക്കും വരെ നീറി ജീവിക്കുന്നതിലും ഭേദം ഇതുപോലെ പ്രതികരിക്കുന്നതാണെന്നും താരം പറഞ്ഞു.

https://www.instagram.com/p/CFos0V0lR5Z/?igshid=cqlulh2my4ak

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ അപമാനിച്ച വ്യക്തിയെ നേരിൽ ചെന്ന് ഭാഗ്യലക്ഷ്മി മർദിക്കുകയായിരുന്നു. ഈ സംഭവം ഇപ്പോൾ സമൂഹത്തിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്.

Top