നടന്‍ ഹേമന്ദിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വധു നിലീന നായര്‍

ടന്‍ ഹേമന്ദ് മേനോന്റെ വിവാഹനിശ്ചയം കഴിഞ്ഞു. നിലീന നായരാണ് ഹേമന്ദിന്റെ വധു. താരം വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

‘ജീവിതത്തിലെ ഇനിയുള്ള കാലം മുഴുവന്‍ ശല്യപ്പെടുത്താനായി ഞാനൊരുവളെ കണ്ടെത്തി. അവള്‍ സമ്മതവും മൂളി. നമ്മുടെ യാത്ര പരിപൂര്‍ണമാകണമെന്നില്ല. എങ്കിലും അത് നമ്മുടേത് മാത്രമാണ്. അവസാനം വരെ നിന്നോടു ഞാന്‍ ചേര്‍ന്നിരിക്കും.’ എന്ന് ഹേമന്ദ് ഫേസ്ബുക്കില്‍ കുറിച്ചു.

ലിവിങ് ടുഗെതര്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്കു വന്ന താരം ഓര്‍ഡിനറി, ചട്ടക്കാരി,ഡോക്ടര്‍ ലവ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചു.

Top