ചികിത്സയിലായിരുന്ന ടിവി സീരിയല്‍ താരം ഹരികുമാരന്‍ തമ്പി അന്തരിച്ചു

തിരുവനന്തപുരം: ടിവി സീരിയല്‍ താരം ഹരികുമാരന്‍ തമ്പി (56) അന്തരിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

നിരവധി സീരിയലുകളില്‍ ഹരികുമാരന്‍ തമ്പി വേഷമിട്ടിട്ടുണ്ട്. കല്യാണി കളവാണി പരമ്പരയിലെ വേഷമാണ് ശ്രദ്ധേയനാക്കിയത്. അധികവും ഹാസ്യകഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിട്ടുള്ളത്.

Top