മലയാളികളുടെ പ്രിയപ്പെട്ട ജിംബ്രൂട്ടന്‍ വിവാഹതിനായി

ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടന്‍ ഗോകുലന്‍ വിവാഹതിനായി. പെരുമ്പാവൂര്‍ അയ്മുറി സ്വദേശി ധന്യയാണ് വധു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വളരെ ലളിതമായി പെരുമ്പാവൂര്‍ ഇരവിച്ചിറ ക്ഷേത്രത്തില്‍വച്ചായിരുന്നു വിവാഹം. വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

വിവാഹത്തിന് ആശംസകളുമായി താരങ്ങളും രംഗത്തെത്തിയിരുന്നു. ‘എന്റെ ജിംബ്രൂട്ടന് എല്ലാവിധ വിവാഹ മംഗളാശംസകളും നേരുന്നു ‘ എന്നാണ് നടന്‍ ജയസൂര്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ജയസൂര്യ ചിത്രം പുണ്യാളന്‍ അഗര്‍ബത്തീസില്‍ ജിംബ്രൂട്ടന്‍ എന്ന കഥാപാത്രത്തെയാണ് ഗോകുലന്‍ അവതരിപ്പിച്ചത്.

എന്റെ പ്രിയപ്പെട്ട ഗോകുവിന് വിവാഹ മംഗളാശംസകള്‍. എന്റെ എല്ലാ പ്രാര്‍ഥനയും ഒപ്പമുണ്ടാകും എന്നാണ് ജോജു ജോര്‍ജ് ആശംസ നേര്‍ന്നത്. ജോസഫ് എന്ന സിനിമയില്‍ ഇവര്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു.

എണെ ഉമ്മാന്റെ പേര്, വാരിക്കുഴിയിലെ കൊലപാതകം, പത്തേമാരി, ആമേന്‍,സപ്തമശ്രീ തസ്‌കര, ഉണ്ട എന്നിവയാണ് ഗോകുലന്റെ മറ്റ് ചിത്രങ്ങള്‍.

Top