നടൻ ഗണപതിയുടെ സഹോദരൻ സംവിധായകനാകുന്നു;ചിത്രത്തിന്റെ പൂജ കഴിഞ്ഞു

ടൻ ഗണപതിയുടെ സഹോദരൻ ചിദംബരം എസ്.പി സംവിധായകനാകുന്നു. ‘ജാൻ എ മൻ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ പൂർത്തിയായി. വികൃതി എന്ന സിനിമയ്ക്ക് ശേഷം ചിയേഴ്‌സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഷോൺ ആന്റണി, ​ഗണേഷ് മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ജയരാജ്, രാജീവ് രവി, കെ.യു മോഹനൻ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറും അസിസ്റ്റന്റ് ക്യാമറാമാനും ആയിരുന്ന ചിദംബരം എസ്.പിയുടെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ചിദംബരം, ഗണപതി, സപ്‌നേഷ് എന്നിവർ ചേർന്നാണ്. വിഷ്ണു തണ്ടശ്ശേരിയാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

ബിജിബാൽ സംഗീത സംവിധാനവുo കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിക്കുന്ന ഈ സിനിമയുടെ നിർമ്മാണ നിർവഹണം പി.കെ ജിനു ആണ് നിർവഹിക്കുന്നത്. ലാൽ, അർജുൻ അശോകൻ, ബാലു വർഗ്ഗീസ്, ബേസിൽ ജോസഫ്, ഗണപതി, സിദ്ധാർത്ഥ് മേനോൻ, റിയ സൈറ, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

Top