മഞ്ഞ സാരിയില്‍ സുന്ദരിയായി എസ്തെർ; വൈറലായി ചിത്രങ്ങൾ

ദൃശ്യം സിനിമയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ ബാല താരമാണ് എസ്തെർ. എന്നാല്‍ ഇപ്പോള്‍ താരം കിടിലം മേക്ക് ഓവറുമായാണ് എത്തിയിരിക്കുന്നത്. മഞ്ഞ കളര്‍ സാരിയുടുത്ത താരത്തിന്റെ ഫോട്ടോകളാണിപ്പോള്‍ സാമൂഹമാധ്യമത്തിലൂടെ വൈറലായിരിക്കുന്നത്.

ഇപ്പോള്‍ താരം ഷാജി എന്‍. കരുണിന്റെ ഓള് എന്ന സിനിമയില്‍ ഷെയ്ന്‍ നിഗത്തിന്റെ നായികയായാണ് എത്തുന്നത്. സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിലാണ് എസ്തറിന്റെ പുതിയ പ്രോജ്ക്ട്. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തിന്റെ മകളുടെ വേഷത്തിലാകും എസ്തെർ എത്തുക. ഇത് കൂടാതെ തമിഴിലും നായികയാകാന്‍ ഒരുങ്ങുകയാണ് താരം.

Top