കന്നഡ നടന്‍ ധ്രുവ് സര്‍ജയ്ക്കും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു

കന്നഡ നടന്‍ ധ്രുവ് സര്‍ജയ്ക്കും ഭാര്യ പ്രേരണ ശങ്കറിനും കോവിഡ് സ്ഥിരീകരിച്ചു. ധ്രുവ് തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. അദ്ദേഹവുമായി ബന്ധമുണ്ടായിരുന്നവരെല്ലാം ടെസ്റ്റ് നിര്‍ബന്ധമായും ചെയ്യണമെന്നും ധ്രുവ ആവശ്യപ്പെട്ടിട്ടുണ്ട്.

അന്തരിച്ച കന്നഡ ചലച്ചിത്ര താരം ചിരഞ്ജീവി സര്‍ജയുടെ സഹോദരനാണ് ധ്രുവ്. ധ്രുവ് ഇപ്പോള്‍ ബംഗൂളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

‘എനിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളത്. അതിനാല്‍ ഞങ്ങള്‍ ആശുപത്രിയില്‍
പ്രവേശിക്കാന്‍ തീരുമാനിച്ചു. ഞങ്ങള്‍ സുഖം പ്രാപിക്കുമെന്നും എല്ലാം ശരിയാകുമെന്നും എനിക്ക് ഉറപ്പുണ്ട്. ഞങ്ങളുമായി അടുത്തിടപഴകിയവരെല്ലാം സ്വയം പരിശോധിച്ച് സുരക്ഷിതരായി തുടരുക.’-ധ്രുവ് ട്വീറ്റ് ചെയ്തു.

Top