നടനും സംവിധായകനും ആയ വിനീത് കുമാര്‍ കേന്ദ്രകഥാപാത്രമാകുന്ന ‘ദ് സസ്പെക്ട് ലിസ്റ്റ്’ ഒടിടി റിലീസായി എത്തുന്നു

കൊച്ചി: ഇര്‍ഫാന്‍ കമാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ദ് സസ്പെക്ട് ലിസ്റ്റ്’ എന്ന ചിത്രത്തില്‍ നടനും സംവിധായകനും ആയ വിനീത് കുമാര്‍ കേന്ദ്രകഥാപാത്രമാവുന്നു. ചിത്രത്തിന്റെ ട്രൈലെര്‍ റിലീസ് ചെയ്തു. ഈ മാസം പത്തൊന്‍പതാം തീയതി ഐസ്ട്രീം ഒടിടി പ്ലാറ്റഫോമില്‍ സിനിമ റിലീസ് ആകുന്നു.

രണ്ടു മണിക്കൂര്‍ ദൈര്‍ഖ്യമുള്ള സിനിമ പൂര്‍ണമായും ഒരു കോണ്‍ഫറന്‍സ് റൂമില്‍ ചിത്രീകരിച്ചിരിക്കുന്നു. ഒരു സിനിമ പൂര്‍ണമായും ഒരു മുറിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന കഥകള്‍, മലയാള സിനിമകളില്‍ അധികം ഇറങ്ങിയിട്ടില്ലെങ്കിലും ലോക സിനിമകളില്‍ എന്നും വിസ്മയമാവാറുണ്ട്.

ക്യാമറ മനുനാഥ് പള്ളിയാടി, എഡിറ്റിങ് സുനേഷ് സെബാസ്റ്റ്യന്‍, സംഗീതം അജീഷ് ആന്റോ. ജിഷ ഇര്‍ഫാന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ വിനീതിനോടൊപ്പം ഏഴു പുതുമുഖങ്ങള്‍ അണിനിരക്കുന്നു. പിആര്‍ഒ ബിനു ബ്രിങ്‌ഫോര്‍ത്ത്.

Top