ദിലീപ് ചിത്രം കമ്മാരസംഭവത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ദിലീപ് നായകനാകുന്ന ചിത്രം കമ്മാരസംഭവത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ് കേന്ദ്ര കഥപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നമിതാ പ്രമോദാണ് നായിക.

ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ഈ ചിത്രം ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാകും ദിലീപ് എത്തുക. മുരളീഗോപിയും സിനിമയില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് .

Top