ഇടതുപക്ഷത്തെ അഭിനന്ദിച്ച് നടൻ ദേവൻ

devan

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടിയ വിജയത്തില്‍ അഭിനന്ദനവുമായി നടന്‍ ദേവന്‍. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സംഘടനാ കെട്ടുറപ്പ് ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിക്കുന്ന ഒന്നാണെന്ന് വീണ്ടും തെളിഞ്ഞെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ അഭിനന്ദിക്കുന്നുവെന്നും ദേവന്‍ തന്റെ ഫേസ്ബുക് പേജിൽ കുറിച്ചു. ഇപ്പോൾ രാഷ്ട്രീയത്തിൽ സജീവമാകാൻ ഒരുങ്ങിയിരിക്കുന്ന ദേവൻ, തന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച നവകേരള പീപ്പിള്‍സ് പാര്‍ട്ടിയുടെ ടിക്കറ്റില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുകയാണ്.

തൃശൂരില്‍ നിന്നാവും താന്‍ മത്സരിക്കുകയെന്നും ദേവന്‍ പറഞ്ഞിരുന്നു. നിലവിലെ രാഷ്ട്രീയ ജീർണതയാണ് പുതിയ പാർട്ടി രൂപീകരിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും മുന്നണികൾക്കുള്ള ഒരു ബദലാണ് സ൦സ്ഥാന൦ ആവശ്യപ്പെടുന്നതെന്നും ദേവന്‍ അഭിപ്രായപ്പെട്ടിരുന്നു. സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ ഇടത് സര്‍ക്കാരിനെ വിമര്‍ശിച്ചും ദേവന്‍ രംഗത്തെത്തിയിരുന്നു.

Top