നടന്‍ ദേവന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

വകേരള പിപ്പിള്‍ പാര്‍ട്ടിയെന്ന തന്റെ രാഷ്ട്രീയ പാര്‍ട്ടി വരുന്ന തെരഞ്ഞെടുപ്പില്‍ ആറിടത്ത് വിജയിക്കുമെന്നും തൂക്കുമന്ത്രിസഭയില്‍ നിര്‍ണായകമാകുമെന്നുമായിരുന്നു കഴിഞ്ഞ ഡിസംബറില്‍ നടന്‍ ദേവന്‍ പറഞ്ഞത്. രണ്ട് മാസങ്ങള്‍ക്കിപ്പുറം സ്വന്തം പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ച് ബിജെപിയുടെ ഭാഗമായിരിക്കുന്നു ദേവന്‍. 17 വര്‍ഷം ഒരു കുഞ്ഞിനെ പോറ്റുന്നത് പോലെയാണ് കേരളാ പിപ്പിള്‍സ് പാര്‍ട്ടിയെ വളര്‍ത്തിയതെന്ന് ദേവന്‍. അമിത് ഷാക്കൊപ്പം ശംഖുമുഖത്ത് ബിജെപി വേദി പങ്കിട്ടാണ് ദേവന്റെ പ്രഖ്യാപനം.

എന്റെ മകളെ പോലെ ഓമനിച്ച് വളര്‍ത്തിയ പാര്‍ട്ടിയാണ്. ഇപ്പോള്‍ 17 വയസായിരിക്കുന്നു ആ മകള്‍ക്ക്. മകളെ പോലെ ഉള്ള ആ പാര്‍ട്ടിയെ ആണ് ബിജെപിയില്‍ ലയിപ്പിക്കുന്നത്. കേരളം അവികസിതമായി മുന്നോട്ട് പോകുന്നതിന്റെ കാരണം കണ്ടുപിടിച്ചപ്പോഴാണ് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടത്. 2004 മാര്‍ച്ചില്‍ അങ്ങനെ പുതിയ പാര്‍ട്ടി രൂപീകരിച്ചു. മുസ്ലിം മതപണ്ഡിതരുമായി ആലോചിച്ചപ്പോള്‍ ദേവന്‍ ഒറ്റക്ക് നിക്കരുതെന്ന് അവര്‍ പറഞ്ഞു. ദേവന്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേരണമെന്നും അവര്‍ പറഞ്ഞു. ആറ് ബിഷപ്പുമാരെയും ഞാന്‍ കണ്ടു. അവര്‍ പറഞ്ഞു ദേവന്‍ നല്ലൊരു രാഷ്ട്രീയക്കാരനാണ് ഒറ്റക്ക് നിക്കരുത്. ഭാരതീയ ജനതാപാര്‍ട്ടിയാണ് ദേവന് പറ്റിയതെന്ന് പറഞ്ഞു.

 

Top