നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനായി; വധു ഡോക്ടറാണ്‌

ടന്‍ ചെമ്പന്‍ വിനോദ് ജോസ് വിവാഹിതനായി. കോട്ടയം സ്വദേശിനിയായ മറിയം തോമസാണ് വധു. ഇന്‍സ്റ്റഗ്രാമിലൂടെ ചെമ്പന്‍ വിനോദ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

മലയാള സിനിമയില്‍ നായകനായും സഹനടനായും വില്ലനായും ഒക്കെ മികവ് തെളിയിച്ചിട്ടുള്ള താരം കുറഞ്ഞ കാലകൊണ്ടാണ് മലയാളികളുടെ പ്രിയ താരമായി മാറിയത്.

ഈ മ യൌ എന്ന സിനിമയിലെ അഭിനയത്തിന് 2018ല്‍ ഐഎഫ്എഫ്‌ഐയില്‍ മികച്ച നടനുള്ള പുരസ്‌കാരം ചെമ്പന്‍ വിനോദിന് ലഭിച്ചിരുന്നു. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിലെ ജോസ് എന്ന ടൈറ്റില്‍ കഥാപാത്രം ചെമ്പന്‍ വിനോദിന്റെ അഭിനയ ജിവിതത്തിലെ മികച്ചഒന്നാണ്.

View this post on Instagram

JUST MARRIED ????.

A post shared by Chemban Vinod Jose (@chembanvinod) on

ചെമ്പന്‍ വിനോദിന്റെ രണ്ടാം വിവാഹമാണിത്. 2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പന്‍ വിനോദ് മലയാള സിനിമയിലേക്ക് കടന്ന് വരുന്നത്. ട്രാന്‍സ്, ബിഗ് ബ്രദര്‍ എന്നിവയാണ് താരത്തിന്റേതായി ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങള്‍.

Top