നടന്‍ ബ്രഹ്മ മിശ്ര മരിച്ച നിലയില്‍

മുംബൈ: മിര്‍സാപൂര്‍ വെബ് സീരീലിലൂടെ ശ്രദ്ധേയനായ നടന്‍ ബ്രഹ്മ മിശ്ര മരിച്ച നിലയില്‍. മുംബൈയിലെ വെര്‍സോവയിലെ ഫ്‌ളാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പാതി ജീര്‍ണിച്ച അവസ്ഥയിലായിരുന്നു. മരണം സംഭവിച്ച് രണ്ട് ദിവസമെങ്കിലും കഴിഞ്ഞുവെന്ന നിഗമനത്തിലാണ് പൊലീസ്.

നടന്റെ ഫ്‌ളാറ്റില്‍നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഫ്‌ളാറ്റിന്റെ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലിന്റെ പൂട്ട് തകര്‍ത്താണ് പൊലീസ് അകത്ത് പ്രവേശിച്ചത്. പരിശോധനയില്‍ ശുചിമുറിയിലെ തറയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടിത്തിനായി മൃതശരീരം മുംബൈ കൂപ്പര്‍ ആശുപത്രിയിലേക്ക് മാറ്റി.

Top