നടന്‍ ഭഗത് മാനുവല്‍ രണ്ടാമതും വിവാഹിതനായി

വിനീത് ശ്രീനിവാസന്‍ ചിത്രം മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ വെള്ളിത്തിരയിലെത്തിയ നടന്‍ ഭഗത് മാനുവല്‍ രണ്ടാമതും വിവാഹിതനായി. കോഴിക്കോട് സ്വദേശിനി ഷെലിന്‍ ചെറിയാന്‍ ആണ് വധു. ‘ഇനിയുള്ള എന്റെ യാത്രയില്‍ കൂട്ട് വരാന്‍ ഒരാള്‍ കൂടി..ഞങ്ങള്‍ക്കായി പ്രാര്‍ഥിക്കണം’ എന്ന് വിവാഹ ചിത്രം പങ്കുവച്ചുകൊണ്ട് ഭഗത് കുറിച്ചു.

ഭഗത്തിന്റെ ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്. ആദ്യ ഭാര്യയായ ഡാലിയയില്‍ നിന്ന് ഭഗത് വിവാഹ മോചനം നേടിയിരുന്നു.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഭഗത് സിനിമാപ്രവേശനം നടത്തുന്നത്. പിന്നീട് ഡോക്ടര്‍ ലൗ, തട്ടത്തിന്‍ മറയത്ത്, ഒരു വടക്കന്‍ സെല്‍ഫി, ആട് ഒരു ഭീകര ജീവിയാണ്, ഫുക്രി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.

Top