നടന്‍ ബാലയും ഗായിക അമൃത സുരേഷും വിവാഹമോചിതരായി

നടന്‍ ബാലയും പിന്നണി ഗായിക അമൃത സുരേഷും ഇന്നലെ വിവാഹമോചിതരായി. എറണാകുളം കുടുംബകോടതിയില്‍ എത്തി നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് ഇരുവരും ഒദ്യോഗികമായി വിവാഹ ബന്ധം വേര്‍പെടുത്തിയത്.

ഇതോടെ മകള്‍ അവന്തികയെ അമ്മയായ അമൃതയ്‌ക്കൊപ്പം വിടാനും ഇരുവരും തീരുമാനിച്ചു. 2010ലായിരുന്നു ഇരുവരും വിവാഹിതരായത്.

റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന താരമാണ് അമൃത. ഇപ്പോള്‍ അമൃതം ഗമയ എന്ന ബാന്‍ഡിനൊപ്പം താരം സജീവമായി പ്രവര്‍ത്തിക്കുകയാണ്. അമൃതയുടെ അനിയത്തി അഭിരാമി സുരേഷിനൊപ്പവും താരം ഒരുപാട് പരിപാടികളില്‍ സജീവമാണ്.

Top