Actor baiju talking about his film career

മണിയന്‍പിള്ള അഥവാ മണിയന്‍ പിള്ള എന്ന ചിത്രത്തിലൂടെയാണ് ബൈജു സിനിമാ ലോകത്ത് എത്തിയത്. അതില്‍ പിന്നെ ഇങ്ങോട്ട് ചെറുതും വലുതുമായ ഒത്തിരി വേഷങ്ങള്‍ ചെയ്തു.

ദീപു കരുണാകരന്‍ സംവിധാനം ചെയ്ത കരിങ്കുന്നം സിക്‌സസിലാണ് ഒടുവില്‍ വേഷമിട്ടത്.

ഇടയ്‌ക്കെപ്പോഴൊക്കെയോ ബൈജുവിനെ സിനിമയില്‍ കണ്ടില്ല. അതിന് കാരണം തന്റെ നാവാണെന്ന് ബൈജു പറഞ്ഞു.

ഉള്ളില്‍ ഒന്നും സൂക്ഷിക്കാതെ വെട്ടിത്തുറന്ന് പറയുന്ന എന്റെ ശീലം കൊണ്ട് പലരെയും വെറുപ്പിച്ചു, ബൈജു പറുയുന്നു.

മണിയന്‍ പിള്ള അഥവാ മണിയന്‍ പിള്ള എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യം മേക്കപ്പിട്ടത്. അതിന് ശേഷം നായക തുല്യ ചിത്രമുള്‍പ്പടെ ഒരുപാട് ചിത്രങ്ങള്‍ ചെയ്തു.

സിനിമ പ്രൊഫഷന്‍ ആക്കണം എന്ന ആഗ്രഹം ഒന്നും ഇല്ലായിരുന്നു. പിന്നീട് സിനിമ എന്താണെന്ന് അറിഞ്ഞ് തുടങ്ങി സ്‌നേഹിക്കുമ്പോഴേക്കും ഭാഗ്യമില്ലാതെ പോയി.

എന്നാലും നഷ്ടബോധമില്ല. വലിയ ഭാഗ്യങ്ങളില്ലെങ്കിലും സിനിമയിലിപ്പോഴും തുടരുന്നുണ്ടല്ലോ

ചില വിഷയങ്ങളോടുള്ള പ്രതികരണങ്ങള്‍ വേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. പണ്ട് സിനിമ ജീവിതത്തിന്റെ ഭാഗമായി കണ്ടിരുന്ന നാളുകളില്‍ ദേഷ്യപ്പെടലും ഇറങ്ങിപ്പോകലുമൊക്കെ ഉണ്ടായിട്ടുണ്ട്.

പക്ഷെ അഭിനയത്തില്‍ ആത്മാര്‍ത്ഥത കൂടുതലായിരുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ സിനിമയിലെ നിലനില്‍പിന് പല കാര്യങ്ങളോടും പ്രതികരിക്കാതെ കണ്ണടക്കേണ്ടിവരും എന്ന സത്യം മനസ്സിസായി.

നാവിന്റെ ഈ പിഴ ഒരു വലിയ കാരണമാണ്. അതിനൊപ്പം ആളുകളുമായി അടുപ്പം സൂക്ഷിക്കുന്നതും സിനിമാ ലോകത്തെ അവസരങ്ങളെ ബാധിക്കും

ഞാന്‍ സിനിമയില്‍ നിന്ന് അവധി എടുത്തോ എന്ന് പലരും ചോദിക്കും. സിനിമ എന്റെ തൊഴിലാണ്. ഞാനെങ്ങും പോയിട്ടില്ല. വര്‍ഷത്തില്‍ രണ്ട് മൂന്ന് സിനിമകളൊക്കെ ചെയ്ത് നമ്മളിവിടെ തന്നെയുണ്ട്.

മിക്ക സിനിമകളും ഹിറ്റാകാത്തത് കൊണ്ട് ആളുകള്‍ അറിയുന്നില്ല. അതില്‍ വിഷമമുണ്ട്.

നല്ല സിനിമകള്‍ കിട്ടുക എന്നത് ഒരു നടന്റെ ഭാഗ്യമാണ്. നല്ല കഥാപാത്രങ്ങള്‍ക്കായി ഞാനിനിയും കാത്തിരിയ്ക്കും. ഒരിക്കല്‍ അതെന്നെ തേടി വരിക തന്നെ ചെയ്യും ബൈജു പറഞ്ഞു.

Top