നടൻ ആര്യക്ക് ഷൂട്ടിനിടെ പരിക്ക്

ടൻ ആര്യയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. എനിമി എന്ന പുതിയ സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേറ്റത്. ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് ആര്യ രം​ഗത്തിൽ അഭിനയിച്ചതെന്നാണ് റിപ്പോർട്ട്. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരം ചികിത്സയ്ക്ക് ശേഷം സെറ്റിൽ തിരിച്ചെത്തിയെന്നാണ് വിവരം.

ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയിൽ വച്ചാണ് ചിത്രീകരണം നടക്കുന്നത്. ആനന്ദ് ശങ്കര്‍ ആണ് എനിമി സംവിധാനം ചെയ്യുന്നത്. ആക്ഷൻ ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഇതിനകം ഹൈദരാബാദിൽ പൂർത്തിയാക്കി.

Top