അനുഭവിച്ച മാനസികസംഘര്‍ഷം തുറന്ന് പറനായാകില്ല: നടന്‍ ആര്യ

arya

ന്റെ പേരില്‍ നടത്തിയ വന്‍തട്ടിപ്പിലെ പ്രതികളെ പിടികൂടിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ആര്യ. ജര്‍മനിയില്‍ താമസിക്കുന്ന ശ്രീലങ്കന്‍ യുവതിയാണ് തട്ടിപ്പിന് ഇരയായത്. വിവാഹവാഗ്ദാനം നല്‍കി 70 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. തുടര്‍ന്ന് യുവതി ചെന്നൈ പൊലീസില്‍ പരാതി നല്‍കി. തുടരന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

യഥാര്‍ഥ പ്രതികളെ പിടികൂടിയ പൊലീസിനോടും തന്നെ വിശ്വസിച്ച് ഒപ്പം നിന്നവര്‍ക്കും നടന്‍ നന്ദി പറഞ്ഞു. ഒരിക്കലും തുറന്നു പറയാനാവാത്ത വല്ലാത്ത മാനസികാഘാതമാണ് താന്‍ അനുഭവിച്ചതെന്നും ആര്യ കൂട്ടിച്ചേര്‍ത്തു. കേസുമായി ബന്ധപ്പെട്ട് പൊലീസ് ആര്യയെ ചോദ്യം ചെയ്തതോടെയാണ് സംഭവം ജനശ്രദ്ധ നേടുന്നത്. തന്റെ പേരില്‍ ആരെങ്കിലും യുവതിയെ പറ്റിച്ചതാകാമെന്ന സാധ്യതയും നടന്‍ ചൂണ്ടിക്കാട്ടി.

ഒടുവില്‍ ഇന്‍സ്‌പെക്ടര്‍ ഗീതയുടെ നേതൃത്വത്തിലുള്ള സൈബര്‍ പൊലീസ് പ്രതികള്‍ക്കായി വലവിരിച്ചു. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. ആര്യയാണെന്ന് അവകാശപ്പെട്ട് മൂന്ന് വര്‍ഷത്തോളമാണ് പ്രതികള്‍ യുവതിയെ പറ്റിച്ചത്. അതിനിടെ ആര്യയും നടി സയേഷയും തമ്മിലുള്ള വിവാഹം നടന്നു. അതോടെ യുവതി ശരിക്കും തകര്‍ന്നുപോയി.

ഇതെക്കുറിച്ച് ചോദിച്ചപ്പോള്‍ ആര്യയായി ചമഞ്ഞ തട്ടിപ്പുകാര്‍ പറഞ്ഞത്, സയേഷയുടെ മാതാപിതാക്കള്‍ തന്റെ കടങ്ങള്‍ വീട്ടിയാല്‍ അവരെ വിവാഹമോചനം ചെയ്യാമെന്നായിരുന്നു. യുവതി അതും വിശ്വസിച്ചു. രണ്ട് വര്‍ഷത്തോളം കടുത്ത മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോയ യുവതി ഒടുവില്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ചെന്നൈ സ്വദേശികളായ മുഹമ്മദ് ഹുസൈന്‍, മുഹമ്മദ് അര്‍മാന്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്.

Top