നടന്‍ ആര്യയ്ക്കും സയേഷയ്ക്കും പെണ്‍കുഞ്ഞ് പിറന്നു

ദ്യ കുട്ടിയെ വരവേറ്റ് താരദമ്പതികളായ ആര്യയും സയേഷയും. കഴിഞ്ഞ ദിവസമാണ് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് ജനിക്കുന്നത്. നടന്‍ വിശാല്‍ ആണ് സുഹൃത്തുക്കളുടെ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് വിശാല്‍ ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു.

2019ലാണ് ആര്യയും സയ്യേഷയും വിവാഹിതരാകുന്നത്. ഗജനീകാന്ത് എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. 2019 വാലന്റൈന്‍സ് ദിനത്തിലാണ് ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ പോകുകയാണെന്നുമുള്ള വാര്‍ത്ത താരങ്ങള്‍ വെളിപ്പെടുത്തിയത്.ശക്തി സുന്ദര്‍ രാജന്‍ സംവിധാനം ചെയ്ത ടെഡിയാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ച അവസാന ചിത്രം.

പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ ആര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ജൂണ്‍ 22ന് പുറത്തിറങ്ങിയ സര്‍പട്ട പരമ്പരൈക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് ആര്യക്ക് കുഞ്ഞ് ജനിക്കുന്നത്.

 

Top