വികാരാനിര്‍ഭരമായ കുറിപ്പിലൂടെ തന്റെ വിവാഹമോചന വാര്‍ത്ത അറിയിച്ച് അരുണോദയ് സിംഗ്

ബോളിവുഡ് നടന്‍ അരുണോദയ് സിംഗ് വിവാഹമോചിതനാകുന്നു. സോഷ്യല്‍ മീഡിയയിലൂടെ അരുണോദയ് സിംഗ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നീണ്ടകാലത്തെ പ്രണയത്തിനൊടുവില്‍ കാനഡക്കാരിയായ ലീ എല്‍ട്ടണെയാണ് അരുണോദയ് വിവാഹം കഴിച്ചത്.

കുറച്ചു നാളായി ഞാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ ആക്ടീവല്ലായിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ ഒന്നും പോസ്റ്റ് ചെയ്യാനുള്ള മാനസികാവസ്ഥയിലല്ലായിരുന്നു ഞാന്‍. അതിന് ഒരു കാരണമുണ്ട്. എന്റെ വിവാഹജീവിതം അവസാനിക്കുന്നു. ഞങ്ങള്‍ വലിയ സ്‌നേഹത്തിലായിരുന്നു. പക്ഷേ യാഥാര്‍ഥ്യത്തെ അതിജീവിക്കാന്‍ കഴിഞ്ഞില്ല. കൗണ്‍സലിംഗ് അടക്കമുള്ള കാര്യങ്ങള്‍ നടത്തിയിട്ടും അടിസ്ഥാനപരമായി ഞങ്ങള്‍ക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല- എന്നായിരുന്നു അരുണോദയിയുടെ വികാരനിര്‍ഭരമായ കുറിപ്പ്.

ജിസം 2 എന്ന ചിത്രത്തിലൂടെയാണ് അരുണോദയ് സിംഗ് ശ്രദ്ധേയനായത്. യെ സാലി സിന്ദഗി, ഐഷ എന്ന ചിത്രങ്ങളിലും അഭിനയിച്ച താരം അഭിനയിച്ചു.

Top