അന്ന് ഒളിംപ്യന്‍ അന്തോണിയിലെ ബാലതാരം, ഇന്ന് ഒമര്‍ ലുലു ചിത്രത്തിലെ നായകന്‍

കൊച്ചി: ഒളിംപ്യന്‍ അന്തോണി ആദം എന്ന സിനിമയിലൂടെ ബാലതാരമായി തിളങ്ങിയ അരുണ്‍ കുമാര്‍ നായകനായി വെള്ളിത്തിരയിലെത്തുന്നു. ഒരു അഡാറ് ലവിനുശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘ധമാക്ക’ എന്ന ചിത്രത്തിലൂടെയാണ് അരുണ്‍ നായകനാകുന്നത്. 20 വര്‍ഷം മുന്‍പാണ് മോഹന്‍ലാലിനൊപ്പം അരുണ്‍കുമാര്‍ ഒളിംപ്യന്‍ അന്തോണി ആദത്തില്‍ ബാലതാരമായി അഭിനയിച്ചത്.

ടോണി ഐസക് എന്ന കഥാപാത്രമായി എല്ലാവരെയും വിസ്മയിപ്പിക്കുന്ന തരത്തിലാണ് ധമാക്കയിലെ നായകനായി അരുണ്‍കുമാറെത്തുന്നതെന്ന് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഒമര്‍ ലുലു പറയുന്നു. ധമാക്കയുടെ ഫസ്റ്റ് ലുക്ക് ഇറങ്ങിയത് മുതല്‍ ചിത്രത്തില്‍ ആരാണ് നായകനെന്ന് പലരും ചോദിക്കുന്നുണ്ടായിരുന്നുവെന്നും അതാണ് ഇപ്പോള്‍ വെളിപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒമര്‍ ലുലുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ധമാക്കയുടെ ഫസ്റ്റ് ലുക്ക് ഇറങ്ങിയത് മുതല്‍ പലരും ചോദിക്കുന്ന ചോദ്യമാണ് ആരാണ് പടത്തിലെ നായകന്‍ എന്നത്. 20 വര്‍ഷം മുന്‍പ് ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച്, ടോണി ഐസക് എന്ന കഥാപാത്രമായി എല്ലാവരെയും വിസ്മയിപ്പിച്ച ‘അരുണ്‍’ ആണ് ധമാക്കയിലെ നായകന്‍. പ്രൊജക്റ്റ് തുടങ്ങിയത് ചങ്ക്സ് ടീമിനെ cast ചെയ്തായിരുന്നെങ്കിലും പല കാരണങ്ങളും ,സാഹചര്യങ്ങളും കൊണ്ട് അത് നടക്കാതെ പോയി .

ഒരു കളര്‍ഫുള്‍ കോമഡി എന്റെര്‍റ്റൈനെര്‍ ഒരുക്കുന്നതിനുള്ള അത്യാവശ്യം വലിയ ബഡ്ജറ്റ് ചിത്രത്തിന് ആവശ്യമായതുകൊണ്ട്, അത്രത്തോളം മൂല്യമുള്ള ഒരു താരമല്ല അരുണ്‍ എന്ന കാരണം കൊണ്ട് മുന്‍പ് നിശ്ചയിച്ചിരുന്ന പ്രൊഡ്യൂസര്‍ പിന്നീട് പിന്മാറുകയുണ്ടായി .ഇതിനു ശേഷം എം.കെ നാസര്‍ എന്ന പ്രൊഡ്യൂസര്‍ അരുണിനെ നായകനായി ധമാക്ക ചെയ്യാന്‍ സധൈര്യം മുന്നോട്ട് വന്നു, അദ്ദേഹത്തിന് ഒരു വലിയ നന്ദി

ധമാക്കയുടെ ഫസ്റ്റ് ലുക്ക് ഇറങ്ങിയത് മുതൽ പലരും ചോദിക്കുന്ന ചോദ്യമാണ് ആരാണ് പടത്തിലെ നായകൻ എന്നത് .20 വർഷം മുൻപ്…

Posted by Omar Lulu on Thursday, July 18, 2019

Top