പ്രിയങ്കയോട് ഐ ലവ് യു പറഞ്ഞ് നിക്ക്; ക്യാമറയില്‍ പകര്‍ത്തി അനുപം ഖേര്‍

മൂഹ മാധ്യമങ്ങളില്‍ പ്രിയങ്ക- നിക്ക് താരജോടികളുടെ ചിത്രങ്ങള്‍ക്കും പോസ്റ്റുകള്‍ക്കും വന്‍ സ്വീകാര്യതയാണ് ആരാധകര്‍ നല്‍കാറുള്ളത്. അടുത്തിടെ ഇരുവരും പങ്കുവച്ച അവധിയാഘോഷ വിശേഷങ്ങളും ചിത്രങ്ങളും നിമിഷങ്ങള്‍ക്കകമാണ് വൈറലായത്.

ഇപ്പോഴിതാ ബോളിവുഡ് നടന്‍ അനുപം ഖേര്‍ പങ്കുവെച്ചൊരു വീഡിയോയാണ് തരംഗമാവുന്നത്. കഴിഞ്ഞ ദിവസം നടന്ന ജോനാസ് ബ്രദേഴ്സിന്റെ ഹാപ്പിനെസ് ബീയിംഗ് എന്ന സംഗീത പരിപാടിയില്‍ നിക്കിനൊപ്പം പ്രിയങ്കയും പങ്കെടുത്തിരുന്നു. അനുപം ഖേറും പരിപാടി കാണാന്‍ എത്തിയിരുന്നു. പരിപാടിയ്ക്കിടെയിലെ നിക്കിന്റെയും പ്രിയങ്കയുടെയും ഒരു വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/p/B11DB9Cg2oQ/?utm_source=ig_web_copy_link

സ്റ്റേജില്‍ നില്‍ക്കുന്ന നിക്ക് പ്രിയങ്കയോട് ഐ ലവ് യൂ എന്ന് പറയുന്നത് താനും കണ്ടു എന്നാണ് അനുപം ഖേര്‍ പറയുന്നത്. അത് വളരെ മനോഹരമായിരുന്നെന്നും തനിക്കും അത് ഏറെ ഇഷ്ടപ്പെട്ടുവെന്നും താരം പറഞ്ഞിരുന്നു.

Top