ആന്റണി വര്‍ഗീസിന് കൂട്ടായി ഇനി കിയ സെല്‍റ്റോസ് കോംപാക്ട് എസ്‌യുവി

ങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സില്‍ സ്ഥാനം പിടിച്ച താരമാണ് ആന്റണി വര്‍ഗീസ്. ഇപ്പോള്‍ താരം കറുപ്പ് നിറത്തിലുള്ള കിയ സെല്‍റ്റോസ് കോംപാക്ട് എസ്‌യുവി എന്ന വാഹനം വാങ്ങിയ വാര്‍ത്തയാണ് പുറത്തുവരുന്നത്.

വാഹനം ഏതു വേരിയന്റ് ആണെന്ന് വ്യക്തമല്ലെങ്കിലും ജിടി ലൈന്‍ ട്രിം ആണെന്നുള്ളത് ബമ്പര്‍ ക്ലാഡിങ്ങിലെ ചുവപ്പു ഇന്‍സേര്‍ട്ട് വ്യക്തമാക്കുന്നു. 16.29 ലക്ഷം എക്സ്-ഷോറൂം വിലയുള്ള സെല്‍റ്റോസ് ടോപ് എന്‍ഡ് വേരിയന്റാണ് ഇതെന്നാണ് സൂചന.

ഈ വാഹനത്തിന്റെ ഹൃദയം 7-സ്പീഡ് ഡിസിടി ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ച 1.4-ലീറ്റര്‍ സ്മാര്‍ട്ട്‌സ്ട്രീം ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ ആണ്. 2019 ഓഗസ്റ്റ് 22നാണ് സെല്‍റ്റോസിനെ കിയ ഇന്ത്യയില്‍ അവതരിപ്പിച്ചത്.

താരം അങ്കമാലി ഡയറീസിന് ശേഷം സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ജെല്ലിക്കട്ട് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Top