നടനും നിര്‍മാതാവുമായ അമിത് ദയാല്‍ അന്തരിച്ചു

മുംബൈ: നടനും നിര്‍മാതാവുമായ അമിതാഭ് ദയാല്‍ (51) അന്തരിച്ചു. ഹൃദയസ്തംഭനം മൂലമാണ് മരണപ്പെട്ടതെന്ന് ഭാര്യയും സിനിമാനിര്‍മാതാവുമായ മൃണാളിനി പാട്ടീല്‍ പറഞ്ഞു. ബുധനാഴ്ച രാവിലെ 4.30-ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം.

ജനുവരി 17-ന് ഹൃദയസ്തംഭനം ഉണ്ടായതിനെത്തുടര്‍ന്ന് ദിവസങ്ങളോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടയില്‍ കോവിഡ് ബാധിക്കുകയും സുഖപ്പെടുകയും ചെയ്തിരുന്നു. സംസ്‌കാരം മുംബൈയില്‍ നടക്കും.

ഛത്തീസ്ഗഢില്‍നിന്നുള്ള ബന്ധുക്കള്‍ മുംബൈയില്‍ എത്തിയാല്‍ അന്ത്യകര്‍മങ്ങള്‍ നടക്കുമെന്ന് ഭാര്യ മൃണാളിനി പാട്ടീല്‍ പറഞ്ഞു. ഒരു മകളുണ്ട്.

 

Top