മുഖ്യമന്ത്രിയെ വിമര്‍ശിച്ചു ; നടനും എംഎല്‍എയുമായ കരുണാസ് അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ വിമര്‍ശിച്ചതിന് എഐഡിഎംകെ എംഎല്‍എയും നടനുമായ കരുണാസ് അറസ്റ്റില്‍. കരുണാസിനെ സാലിംഗ്രാമത്തിലെ വസതിയില്‍ വെച്ചാണ് എംഎല്‍എകൂടിയായ താരത്തെ നുംഗംപാക്കം പൊലീസ് അറസ്റ്റ്
ചെയ്തത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിനും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമെതിരേ അപകീര്‍ത്തികരമായി സംസാരിച്ചുവെന്ന ആരോപണത്തിലാണ് കരുണാസിനെതിരേ കേസെടുത്തിരുന്നത്. ശശികലയുടെ വിശ്വസ്തനായത് കൊണ്ട് മാത്രമാണ് എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായതെന്നാണ് കരുണാസ് വിമര്‍ശിച്ചത്. കരുണാസിന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

അതേ സമയം അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. രാമനാഥപുരം ജില്ലയിലെ തിരുവദനൈ മണ്ഡലത്തിലെ എംഎല്‍എയാണ് കരുണാസ്.

Top