നടന്‍ അശോകനെ ഇനി വേദികളില്‍ അനുകരിക്കില്ലെന്ന് നടനും മിമിക്രി താരവുമായ അസീസ് നെടുമങ്ങാട്. അസീസ് മിമിക്രി വേദികളില്‍ മോശമായാണ് തന്നെ അനുകരിക്കുന്നത് എന്ന് നടന്‍ അശോകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് അസീസിന്റെ വെളിപ്പെടുത്തല്‍. ‘പഴഞ്ചന്‍ പ്രണയം’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാ?ഗമായി നടന്ന പ്രസ്മീറ്റിലാണ് അസീസ് ഇക്കാര്യം പറഞ്ഞത്.
‘അദ്ദേഹത്തിനെ പോലുള്ള താരങ്ങളെ ജനങ്ങള്‍ വീണ്ടും ഓര്‍മിക്കുന്നത് ഇതുപോലുള്ള മിമിക്രിക്കാരിലൂടെയാണ്. അത് കുറച്ച് ഓവറായി ചെയ്താല്‍ മാത്രമേ ഇത്തരം പെര്‍ഫോമന്‍സുകള്‍ സ്റ്റേജില്‍ ശ്രദ്ധിക്കപ്പെടുകയുള്ളു. അത്രയും വൈഡ് ആയാണ് സ്റ്റേജില്‍ പ്രേക്ഷകര്‍ ഇരിക്കുന്നത്. ടിവിയില്‍ പക്ഷേ ഇത്ര വേണ്ട, സിനിമയിലാണെങ്കില്‍ ഒട്ടും വേണ്ട,’ അസീസ് നെടുമങ്ങാട് കൂട്ടിച്ചേര്‍ത്തു.
അദ്ദേഹത്തിന് അങ്ങനെ തോന്നിയതു കൊണ്ടാകാം അത് തുറന്നു പറഞ്ഞത്. പക്ഷേ ഞാനൊരു തീരുമാനമെടുത്തു, ഇനി അശോകേട്ടനെ അനുകരിക്കില്ല, നിര്‍ത്തി,’ അസീസ് പറഞ്ഞു.’അശോകേട്ടന്റെ അഭിമുഖം കണ്ടിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്താണ് എനിക്ക് ആ വിഡിയോ അയച്ചു തന്നത്. നമ്മള്‍ ഒരാളെ അനുകരിക്കുന്നത് അരോചകമായി തോന്നിയാല്‍ അത് തുറന്നു പറയുന്നത് അവരുടെ അഭിപ്രായ സ്വാതന്ത്ര്യമാണ്.