ആശങ്കകള്‍ക്ക് വിരാമം: നടന്‍ വിജയകാന്ത് ആശുപത്രി വിട്ടു

ചെന്നൈ: നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി. ആഴ്ചകളായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഏറെ നാളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. കഴിഞ്ഞ മാസം 18ാം തീയതിയാണ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടന്ന് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ ആണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിജയകാന്തിന്റെ ആരോഗ്യം മെച്ചപ്പെട്ടുവെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഇത്തരം പ്രചാരണങ്ങളില്‍ വീഴരുതെന്നും ഭാര്യ പ്രേമതലത അഭ്യര്‍ത്ഥിച്ച് രംഗത്ത് വന്നു.

കുറച്ചുവര്‍ഷമായി പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമല്ലാത്ത വിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെ അഭാവത്തില്‍ ഭാര്യ പ്രേമലതയാണ് പാര്‍ട്ടിയെ നയിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Top