കോളിവുഡിലേക്ക് അരങ്ങേറാന്‍ ഒരുങ്ങി അവതാരകനും, നടനുമായ ആദില്‍ ഇബ്രാഹിം

വതാരകനായും നടനായും ഇതിനോടകം തന്നെ മലയാളിയ്ക്ക് സുപരിചിതനായ താരം ആദില്‍ ഇബ്രാഹിം കോളിവുഡിലേക്ക്.

കാര്‍ത്തിക് സുബരാജിന്റെ സംവിധാന സഹായിയായ വിജയരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ആദില്‍ കോളിവുഡിലേയ്ക്ക് അരങ്ങേറുന്നത്.

മുന്‍ അറിവാന്‍ എന്നാണ് ചിത്രത്തിന്റെ പേര്.

ഒരു ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദധാരിയുടെ വേഷത്തിലാണ് ആദില്‍ ചിത്രത്തില്‍ എത്തുന്നത്.

ആദിലിനും സുഹൃത്തുക്കള്‍ക്കും സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ഇത്രയും നാള്‍ നല്ല തിരക്കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു താനെന്ന് ആദില്‍ പറയുന്നു.

Top