‘പുഷ്പ’ പ്രൊമോഷൻ, കൊച്ചിയിൽ അല്ലു അർജുൻ; റിലീസ് നാളെ

കൊച്ചി: പുതിയ സിനിമയായ ‘പുഷ്പ’യുടെ റിലീസിനു മുന്നോടിയായി നടൻ അല്ലു അർജുൻ കൊച്ചിയിലെത്തി. വെള്ളിയാഴ്ച ലോകമെമ്പാടും റിലീസ് ചെയ്യുന്ന ‘പുഷ്പ’യിൽ ഫഹദ് ഫാസിലാണ് വില്ലനായെത്തുന്നത്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് ‘പുഷ്പ’. ഏറെ ആരാധകരുള്ള കേരളത്തിൽ ചിത്രം പ്രദർശനത്തിനെത്തുന്നതിൽ സന്തോഷമുണ്ടെന്ന് അല്ലു അർജുൻ പറഞ്ഞു. ഇന്ത്യയിലെ എല്ലാവർക്കും കണ്ടാസ്വദിക്കാവുന്ന ചിത്രങ്ങളൊരുക്കുകയാണ് ലക്ഷ്യമെന്നും അല്ലു പറഞ്ഞു.

റിലീസിനു മുമ്പുതന്നെ ഒ.ടി.ടി. അവകാശം, സാറ്റലൈറ്റ് അവകാശം, ഓഡിയോ-വീഡിയോ അവകാശം എന്നിവയിലൂടെ ചിത്രം 250 കോടി രൂപ നേടിക്കഴിഞ്ഞു.

‘പുഷ്പ’യിലെ നായിക രശ്മിക മന്ദാനയും സംഗീത സംവിധായകൻ ദേവി ശ്രീ പസാദും അല്ലു അർജുനൊപ്പമുണ്ടായി. പത്രസമ്മേളനത്തിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം. രഞ്ജിത്ത്, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സിയാദ് കോക്കർ തുടങ്ങിയവരും പങ്കെടുത്തു.

Top