Actor Alencier saying about his acting Career

ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രം മുതലാണ് അലന്‍സിയറിനെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയത്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ആര്‍ട്ടിസ്റ്റ് ബേബി ഹിറ്റായതോടെ മലയാള സിനിമയില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ആളായി മാറി അലന്‍സിയര്‍.

എന്നാല്‍ മഹേഷിന്റെ പ്രതികാരമോ ഞാന്‍ സ്റ്റീവ് ലോപ്പസോ ഒന്നുമല്ല അലന്‍സിയറിന്റെ ആദ്യ ചിത്രം. ഛായാഗ്രാഹകന്‍ വേണു ആദ്യമായി സംവിധാനം ചെയ്ത ദയയാണ്. അതിന് ശേഷം നല്ല വേഷങ്ങള്‍ കിട്ടാതായപ്പോഴൊന്നും വിഷമിച്ചില്ല. മരണം വരെ അഭിനയിക്കും എന്നത് അലന്‍സിയറിന്റെ ഉറച്ച തീരുമാനമാണ്.

മരണം വരെ ഞാന്‍ അഭിനയിക്കും. ഒരു അഭിനേതാവിന്റെ വരുമാനവും സൗകര്യവും മാത്രമേ ഉണ്ടാകൂ എന്ന് പ്രണയിക്കുന്ന കാലത്തേ പറഞ്ഞിരുന്നു. അത് സമ്മതിച്ച ശേഷമാണ് സുശീല ജോര്‍ജ്ജ് അലന്‍സിയറിന്റെ ജീവിതത്തിന്റെ ഭാഗമായത്.

സ്‌കൂള്‍ പഠനകാലത്ത് നാടകങ്ങള്‍ കളിച്ചുകൊണ്ടാണ് അലന്‍സിയറിന്റെ തുടക്കം. ആദ്യമൊക്കെ വീട്ടുകാര്‍ പിന്തുണയ്ക്കുമായിരുന്നെങ്കിലും, മുതിര്‍ന്നപ്പോള്‍ നാടകവുമായി നടക്കുന്നതിനോട് എതിര്‍പ്പായിരുന്നു. അഭിനയം തന്നെയാണ് മനസ്സില്‍ എന്നറിഞ്ഞപ്പോള്‍ വീട്ടില്‍ വലിയ പ്രശ്‌നമുണ്ടായി. പക്ഷെ അലെന്‍സിയര്‍ കുലുങ്ങിയില്ല

വേണുവുമായുള്ള സൗഹൃദമാണ് ദയയില്‍ എത്തിച്ചത്. രാജീവ് രവിയുമായുള്ള സൗഹൃദമാണ് അന്നയും റസൂലും മുതല്‍ കമ്മട്ടിപ്പാടം വരെ. ഫഹദ് ഫാസിലുമായുള്ള സൗഹൃദം മഹേഷിന്റെ പ്രതികാരത്തിലെത്തിച്ചു. ഇപ്പോള്‍ മമ്മൂട്ടിയ്‌ക്കൊപ്പം തോപ്പില്‍ ജോപ്പനില്‍ അഭിനയിക്കുന്നു.

ഇത്രയും നാള്‍ തിരിച്ചറിയപ്പെടാത്തതില്‍ അലന്‍സിയറിന് വിഷമമില്ല. പ്രശസ്തിയ്ക്ക് പിന്നാലെ പോകരുത്, കര്‍മ്മം ചെയ്യുക. ബാക്കി എല്ലാം പിന്നാലെ വരും എന്ന് അധ്യാപകര്‍ പഠിപ്പിച്ചത് പിന്തുടരുകയായിരുന്നു. ഇതുവരെ വിതയ്ക്കുകയായിരുന്നു. ഇനി കൊയ്ത്താണ് എന്ന് അലന്‍സിയര്‍ പറയുന്നു.

Top