ബിജെപി നേതാവിന്റെ ഭീഷണി ; കണ്ണുകള്‍ക്ക് സംരക്ഷണം വേണമെന്ന് അലന്‍സിയറിന്റെ പരാതി

കൊല്ലം: സി.പി.എം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന ബിജെപി വനിതാ നേതാവ് സരോജ് പാണ്ഡെയുടെ പ്രസ്താവനയ്‌ക്കെതിരെ നടന്‍ അലന്‍സിയര്‍ പരാതി നല്‍കി.

കൊല്ലം ചവറ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്.

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം കണ്ണുരുട്ടിയാല്‍ അവരുടെ കണ്ണുകള്‍ വീട്ടില്‍ കയറി ചൂഴ്‌ന്നെടുക്കുമെന്നായിരുന്നു ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡേയുടെ പ്രസ്താവന.

പ്രകോപനം ഉണ്ടായാല്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടുമെന്നും സരോജ് പാണ്ഡേ വെല്ലുവിളിച്ചിരുന്നു.

എന്നാല്‍ അക്രമം തുടര്‍ന്നാല്‍ ഉണ്ടാകുന്ന സാഹചര്യത്തെക്കുറിച്ചായിരിക്കാം അവര്‍ പ്രതികരിച്ചതെന്നായിരുന്നു കുമ്മനം രാജശേഖരന്റെ വിശദീകരണം.

Top