ചിത്രരചന വളരെ സിമ്പിൾ അല്ലെ..; മക്കളെ ചിത്രം വരയ്ക്കാന്‍ പഠിപ്പിച്ച് അജു വര്‍ഗീസ്

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അജു വര്‍ഗീസ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വൈറലാകാറുണ്ട്. ഇപ്പോള്‍ ഈ ലോക്ക്ഡൗണ്‍ സമയത്ത് താരം പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.

നാല് മക്കളേയും ചിത്രം വര പഠിപ്പിക്കുന്നതിന്റെ ഫോട്ടോയുമായാണ് കഴിഞ്ഞ ദിവസം താരമെത്തിയത്. ലോക് ഡൗണില്‍ കണ്ട മികച്ച ചിത്രമാണ് ഇതെന്ന തരത്തിലുള്ള കമന്റുകളായിരുന്നു ആരാധകരും താരങ്ങളും നല്‍കിയത്. ചിത്രരചന വളരെ സിമ്പിള്‍ അല്ലെ. ദേ കണ്ടോ. ഇത്രേയുള്ളൂ, എന്നായിരുന്നു അജുവിന്റെ ക്യാപ്ഷന്‍.

പേളി മാണി, വിനയ് ഫോര്‍ട്ട്, ശൃന്ദ, നൂറിന്‍ ഷെരീഫ്, പ്രയാഗ മാര്‍ട്ടിന്‍, ഉണ്ണി മുകുന്ദന്‍, ആദില്‍ ഇബ്രാഹിം, അന്‍സണ്‍ പോള്‍ തുടങ്ങി , വിശാഖ് സുബ്രഹ്മണ്യം തുടങ്ങിയവരുടെ കമന്റുകളും ഇതിനകം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

മക്കളെ ചിത്രം വരക്കുന്നത് പഠിപ്പിക്കുകയാണ് അജു. മക്കളുടെ കൈയ്യില്‍ പെന്‍സിലും ബുക്കുകളുമുണ്ട്. എന്നാല്‍ അജുവാകട്ടെ ചുമരിലാണ് ചിത്രം വരയ്ക്കുന്നതും.

ഇരട്ടക്കുട്ടികളാണ് അജുവിനും അഗസ്റ്റീനയ്ക്കും. രണ്ട് തവണയായി നാല് പേരാണ് ഇവരുടെ കുടുംബത്തിലേക്ക് എത്തിയത്. മൂന്ന് ആണ്‍കുട്ടികളും ഒരു മകളുമാണ് താരത്തിനുള്ളത്. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ രണ്ടുപേര്‍ മുഖം കാണിച്ചിരുന്നു.

ടൂല ലൂല ബോട്ടീക്കുമായി അജുവിന്റെ ഭാര്യ അഗസ്റ്റീനയും സജീവമാണ്. കുട്ടികളുടെ വസ്ത്രങ്ങളുമായെത്തിയ ബോട്ടീക്കിന് പിന്തുണയുമായി സിനിമാലോകത്തുനിന്നും നിരവധി പേരാണ് എത്തിയത്.

Top