ഓട്ടോയില്‍ സഞ്ചരിച്ച് നടന്‍ അജിത്; വീഡിയോ വൈറൽ

താരജാഡകളില്ലാതെ സാധാരണക്കാരനായി ജീവിക്കുന്ന നടനാണ് അജിത്. മാന്‍ ഓഫ് സിംപ്ലിസിറ്റി എന്നാണ് ആരാധകര്‍ക്കിടയില്‍ അജിത് അറിയപ്പെടുന്നത് . ആ പേര് ശെരിവെച്ചുകൊണ്ട് അജിത്തിന്റെ പുതിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ് . ഓട്ടോയില്‍ സഞ്ചരിക്കുന്ന അജിത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്.

അജിത്തിന്റെ ഒരു ആരാധകനാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. എന്തുകൊണ്ട്‌ അജിത് മാന്‍ ഓഫ് സിംപ്ലിസിറ്റി എന്ന് വിളിക്കപ്പെടുന്നു എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട്. ആ ആട്ടോക്കാരന് തോന്നുന്ന ഫീല്‍ എന്തായിരിക്കും എന്നുള്ള കമന്റ്‌സും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

നേരത്തെ വാരാണസിയിലെ ഒരു തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ അജിത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. വാലിമായ് എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് അജിത് വാരണാസിയില്‍ എത്തിയിരുന്നത്.

 

Top